Monday 6 July 2015

ജൂലൈ 5 ബഷീര്‍ ചരമദിനം-പുസ്തക പരിചയം,സി.ഡി പ്രദര്‍ശനം.....

ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്കൂളില്‍ സംഘടിപ്പിച്ച പരിപാടികളെക്കുറിച്ച് ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത അസംബ്ലിയില്‍ വായിച്ചുകൊണ്ടായിരുന്നു വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ ക്യ് തികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്..തുടര്‍ന്ന് രണ്ടാം ക്ലാസ്സിലെ നേഘയുടെ വക ഒരു കൊച്ചു പ്രംഗവും...ക്ലാസ്സ് തലത്തില്‍ ചുമര്‍പത്രവും പതിപ്പും തയ്യാറാക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കി...വെള്ളിയാഴ്ച ബഷീര്‍ ക്വിസ് നടത്താനും ധാരണയായി...ഉച്ചയ്ക്കു ശേഷം 3 മണിക്ക് ബഷീറിനെക്കുറിച്ചുള്ള സി.ഡി പ്രദര്‍ശിപ്പിച്ചു...ഒപ്പം ബഷീറിന്റെ ‘ഒരു മനുഷ്യന്‍’  എന്ന കഥയെ  ആസ്പദമാക്കി ദൂരദര്‍ശന്‍ നിര്‍മ്മിച്ച  ഹ്രസ്വ ചലച്ചിത്രവും കാണിച്ചു..എല്‍.സി.ഡി പ്രൊജക്റ്റര്‍ ഉപയോഗിച്ചുള്ള സിനിമാപ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി...സ്കൂള്‍ലൈബ്രറിയിലുള്ള ഏതാനും ബഷീര്‍ ക്യ് തികളും പരിചയപ്പെടുത്തി...ഇത്രയുമായപ്പോഴേക്കും കഥകളുടെ സുല്‍ത്താനും,സുല്‍ത്താന്റെ കഥാപാത്രങ്ങളും കുറച്ചുപേരുടെയെങ്കിലും മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കണം...വെള്ളിയാഴ്ചവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍കൂടിയാകുമ്പോള്‍  ബേപ്പൂര്‍ സുല്‍ത്താന്‍ കുഞ്ഞുങ്ങളുടെയുള്ളില്‍ ‘ഇമ്മിണി ബല്യ ബഷീര്‍’ആയി നിറഞ്ഞുനില്‍ക്കും..തീര്‍ച്ച.



No comments:

Post a Comment