Sunday 9 August 2015

യുറീക്ക വിജ്ഞാനോത്സവം പ്രകാശപൂരിതം....

പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ഈ വര്‍ഷത്തെ പഞ്ചായത്ത്/മുനിസിപ്പല്‍തല വിജ്ഞാനോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകളുമായി കേന്ദ്രങ്ങളിലെത്തിയ എല്‍.പി. കുട്ടികള്‍ക്ക് കിട്ടിയ ആദ്യപ്രവര്‍ത്തനം തങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്വയം വിലയിരുത്താനുള്ളതായിരുന്നു....ആവശ്യമായ സൂചകങ്ങള്‍  ഫെസിലിറ്റേറ്ററുടെ സഹായത്തോടെ കുട്ടികള്‍ തന്നെ ഉണ്ടാക്കിയശേഷമായിരുന്നു  വിലയിരുത്തല്‍.തുടര്‍ന്ന് ഇതേ പൊസ്റ്ററുകള്‍ അധ്യാപകരും വിലയിരുത്തിയാണ്  ഗ്രേഡ് നല്‍കിയത്.എല്ലാവരും കൊണ്ടുവന്ന പോസ്റ്ററുകള്‍ നിരീക്ഷിച്ച ശേഷം  ഊര്‍ജസംരക്ഷണസന്ദേശം  ആളുകളിലേക്കെത്തിക്കുന്നതിനാവശ്യമായ മുദ്രാഗീതങ്ങള്‍ ഗ്രുപ്പുകളില്‍ ഉണ്ടാക്കി വ്യക്തിഗതമായി എഴുതാനുള്ള രണ്ടാമത്തെ പ്രവര്‍ത്തനത്തില്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്...ഒരൊ ഗ്രൂപ്പിലെയും മികച്ചവ കണ്ടെത്തി അവതരിപ്പിക്കാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കി..പരീക്ഷണമൂലയില്‍ സജ്ജീകരിച്ച വിവിധ സാധനങ്ങളില്‍നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് ഒരു പരീക്ഷണം ചെയ്തുകാണിക്കാനുള്ളപ്രവര്‍ത്തനമായിരുന്നു അടുത്തത്.പരീക്ഷണത്തിന്റെ ആസൂത്രണവും,നിര്‍വഹണവും,അവതരണവും  ഗ്രൂപ്പ് അടിസ്ഥനത്തിലും, പരീക്ഷണക്കുറിപ്പെഴുതല്‍ മാത്രം    വ്യക്തിഗതവും എന്ന രീതിയിലായിരുന്നു                   പ്രവര്‍ത്തനക്രമീകരണം..യുറീക്ക പ്രകാശപ്പതിപ്പ് നോക്കി പരീക്ഷണങ്ങള്‍ ചിട്ടപ്പെടുത്താന്‍ നല്‍കിയ  അവസരം ഗ്രൂപ്പുകള്‍ ഫലപ്രദമായി വിനിയോഗിച്ചു...കുഴല്‍ ഉപയോഗിച്ച് ഒരുകണ്ണിലൂടെനോക്കുമ്പോള്‍   കൈപ്പത്തിയില്‍ തുളവീഴുന്നതും,തത്തയെ കൂട്ടിലാക്കുന്ന വിദ്യയും,പ്രിസം ഉപയോഗിച്ച് വര്‍ണ്ണരാജിയുണ്ടാക്കുന്നതും,ഗ്ലാസ്സിലെ വെള്ളത്തില്‍ വെച്ച പെന്‍സില്‍ വളഞ്ഞതായിത്തോന്നുന്നതും,വിവിധതരം കണ്ണാടികളും ലെന്‍സുകളും ഉപയൊഗിച്ചുള്ള പരീക്ഷണങ്ങളും എല്ലാം സ്വയം രൂപപ്പെടുത്തി  അവതരിപ്പിച്ചപ്പോള്‍ കൊച്ചു ശാസ്ത്രജ്ഞന്മാരാ‍ായതില്‍ കുട്ടികള്‍ക്ക് അഭിമാനം....പ്രകാശവുമായി ബബ്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ട പദപ്രശ്നവും,അവസാനമായി നടന്ന ക്വിസ്സും നല്ല നിലവാരം പുലര്‍ത്തി...ക്വിസ് മത്സരത്തിലെ പകുതി ചോദ്യങ്ങള്‍  യുറീക്ക പ്രകാശപ്പതിപ്പിലെ നിശ്ചിത പേജുകള്‍ നോക്കി ഉത്തരം  കണ്ടുപിടിക്കാനുള്ളവയായിരുന്നു.  ഇവയില്‍ ‘ഫുള്‍ മാര്‍ക്ക്‘ നേടിയ മിടുക്കന്മാരും മിടുക്കികളും തന്നെയായിരുന്നു വിജ്ഞാനോ ത്സവത്തിലെ മികച്ച കുട്ടികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍.                                                                                                                ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു യു.പി.വിഭാഗത്തിലും ഉണ്ടായിരുന്നത്.ഇവിടെ പോസ്റ്ററുകല്‍ക്ക് പകരം പ്രോജക്റ്റ് റിപ്പോര്‍ട്ടുകളുമായാണ് കുട്ടികള്‍ എത്തിയതെന്ന് മാത്രം.  മുദ്രാഗീതരചനയും,പദപ്രശ്നവും,ക്വിസ്സും എല്ലാം ഉള്‍പ്പെട്ട പ്രകാശ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പ്പര്യത്തോടെതന്നെ ഇവരും ഏറ്റെടുത്തു.യു.പി.വിഭാഗത്തില്‍ ഓരോ കേന്ദ്രത്തില്‍നിന്നും തെരഞ്ഞെടുത്ത  മികച്ച 5 വീതം കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ട് മേഖലാതല വിജ്ഞാനൊത്സവം സംഘടിപ്പിക്കും.                                                കയ്യൂര്‍ ഗവ:എല്‍.പി.സ്കുളില്‍ നടന്ന  കയ്യൂര്‍-ചീമേനി പഞ്ചായത്ത് വിജ്ഞാനോത്സവത്തില്‍ 95 കുട്ടികള്‍ പങ്കെടുത്തു.ക്ലാസ്സ്മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ കെ.ചന്ദ്രന്‍,എം.ബാലക്യ് ഷ്ണന്‍,കെ.രാധാക്യ് ഷ്ണന്‍,പി.വി.പ്രീത,കെ.ബിന്ദു,പ്രസീന എന്നിവര്‍ക്കൊപ്പം സ്കൂള്‍ പ്രധാനാധ്യാപകനായ കെ.നാരായണനും നേത്യ് ത്വം നല്‍കി.പി.ട്.എ പ്രസിഡണ്ട് കെ.രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു  മദര്‍ പി.ടി.എ പ്രസിഡണ്ട്.ചിത്രലേഖയുടെ  നേത്യ് ത്വത്തില്‍ മുഴുവന്‍ കമ്മറ്റിയംഗങ്ങളും,സ്കൂള്‍ അധ്യാപകരായ ഉഷാകുമാരി,ഭാസ്കരന്‍,പി.ടി.സി.എം കരുണാകരന്‍ എന്നിവര്‍ വിജ്ഞാനൊത്സവസംഘാടനത്തിലും കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിലും സജീവമായി പങ്കെടുത്തു.                                                                












No comments:

Post a Comment