Friday 24 June 2016

സൌജന്യ യൂണിഫോം എല്ലാ കുട്ടികള്‍ക്കും

ആണ്‍/പെണ്‍,എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും 2 സെറ്റ് യൂണിഫോം സൌജന്യമായി വിതരണം ചെയ്തു പ്രഭാത അസംബ്ലിയില്‍ വെച്ച്, സ്കൂള്‍ ലീഡര്‍ അമേയയ്ക്ക് യൂണിഫോം നല്‍കിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

Wednesday 22 June 2016

തെരഞ്ഞെടുപ്പില്‍ വിജയിച്ചു..അമേയ സ്കൂള്‍ ലീഡറായി.

വോട്ടര്‍മാരുടെ നീണ്ട ക്യൂ..
വോട്ടേഴ്സ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന വോട്ടര്‍..
വിരലില്‍ മഷി പുരട്ടിയഷേഷം മതി വോട്ട്..

......ഇന്നലെ നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്ത 88 വോട്ടില്‍ 41ഉം നേടി നാലാം ക്ലാസ്സിലെ അമേയ എസ് രാജ് വിജയിച്ചു.മറ്റു സ്ഥാനാര്‍ഥികളായ നിവേദ് ലക്ഷ്മണന്33ഉം ആര്‍ദ്ര.ആര്‍.സുരേഷിന്14ഉം വോട്ടുകള്‍ ലഭിച്ചു.ലാപ്ടോപ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാക്കി മാറ്റി,പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാവിധ ചട്ടവട്ടങ്ങളും പാലിച്ചുകൊണ്ടു നടന്ന വോട്ടെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍,പോളിംഗ് ഓഫീസര്‍മാര്‍,പൊളിംഗ് ഏജന്റ്സ്,പോലീസ് എല്ലാം കുട്ടികള്‍ തന്നെയായിരുന്നു..
ഇവര്‍ സ്ഥാനാര്‍ഥികള്‍...നിവേദ് ലക്ഷ്മണന്‍, അമേയ.എസ്.രാജ്, ആര്‍ദ്ര.ആര്‍.സുരേഷ്



 വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം,മുഴുവന്‍ കുട്ടികള്‍ക്കും മുമ്പില്‍ വലിയ  
സ്ക്രീനില്‍ ഫലം തെളിഞ്ഞപ്പോള്‍ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കി.തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ലീഡര്‍ അമേയ കൂട്ടുകാര്‍ക്ക് നന്ദി പറഞ്ഞു.മറ്റു സ്ഥാനാര്‍ഥികളായ നിവേദും,ആര്‍ദ്രയും അമേയയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു...അമേയയുടെ നേത്യ് ത്വത്തില്‍ രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നിവേദും ആര്‍ദ്രയുമായിരിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യത്തിന്റെ പുത്തന്‍ മാത്യ് കയായിരിക്കും..ജൂണ്‍ 30നു മുമ്പ് പുതിയ മന്തിസഭ അധികാരമേല്‍ക്കും..







    

Sunday 19 June 2016

വായനാമരത്തിലെ പുസ്തകങ്ങള്‍....

വേദിയില്‍ സജ്ജമാക്കിയ വായനാമരത്തിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട്, വായിച്ചു വളര്‍ന്ന കുട്ടിയുടെ കഥയുമായി വിനോദ് മാഷ് മുന്നിലെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ കാതു കൂര്‍പ്പിച്ചു.കഥ കേള്‍ക്കാനായി....ഒന്നിനു പിറകെ ഒന്നായി നിരവധി കഥകള്‍ പറഞ്ഞുകൊണ്ട് മാഷ് നടത്തിയ പുസ്തകപരിചയം അക്ഷരാര്‍ഥത്തില്‍ കൊച്ചുകുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവതന്നെയായിരുന്നു.ഒപ്പം, വായിച്ചതോ കേട്ടതോ ആയ കഥ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഓടിയെത്തിയത് ഒന്നാം ക്ലാസ്സിലെ കൊച്ചുമുടുക്കന്‍ അഭിനന്ദ്! കഴിഞ്ഞദിവസം ക്ലാസ്സില്‍ വെച്ച് ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥ തെല്ലും ചോര്‍ച്ചയില്ലാതെ തന്റേതായ ശൈലിയില്‍ അഭിനന്ദ് പറഞ്ഞപ്പോള്‍ മുതിര്‍ന്നക്ലാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.കയ്യൂര്‍ ഗവ:എല്‍.പി .സ്കൂളില്‍ വായനാദിനത്തില്‍ നടത്തിയ പരിപാടിയില്‍ ഞായറാഴ്ചയായിട്ടും മുഴുവന്‍ കുട്ടികളും പങ്കെടുത്തു.യുറീക്കാദ്വൈവാരികയിലൂടെ കുട്ടികള്‍ക്ക് പരിചിതനായ ബാലസാഹിത്യകാരനും കാഞ്ഞിരപ്പൊയില്‍ ഗവ:യു.പി.സ്കൂളിലെ അധ്യാപകനുമായ പി.വി.വിനോദ്കുമാറാണ് വായനാവാരത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.രണ്ടാം ക്ലാസ്സിലെ അക്ഷത്കുമാറില്‍നിന്നും,സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാള്‍പുസ്തകം സ്വീകരിച്ചുകൊണ്ടായിരുന്നു ഉല്‍ഘാടനം.തുടര്‍ന്ന് കഥ പറയലും,പറയിക്കലും, ബാലസാഹിത്യരചനകള്‍ വായിപ്പിക്കലും,വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കലും എല്ലാമെല്ലാമായി വായനാവാരത്തിനു മികച്ച തുടക്കം.തൊട്ടുപിന്നാലെ ഈയ്യക്കാട് സുകുമാരന്‍ മാസ്റ്റര്‍ കവിതകളും പാട്ടുകളുമായി എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി മാറി ഞായറാഴ്ചയിലെ ഈ സാഹിത്യ സദ്യ.വളരുന്ന പുസ്തകമരം,മാധ്യമ വിചാരം,ഇന്നത്തെ പുസ്തകം,വായിക്കാന്‍ ഒരു മുറി,വരകള്‍..വര്‍ണ്ണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വരുന്ന ഒരാഴ്ചക്കാലം വിദ്യാലയത്തില്‍ നടക്കും.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ നാരായണന്‍ ബങ്കളം,ബാലക്യ് ഷ്ണന്‍,ബേബി ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


Saturday 11 June 2016

കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്

2016 ജൂണ്‍10 വെള്ളി...കുറച്ചു ദിവസങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ട ഈ ദിവസം ഏറെ സന്തോഷം നല്‍കി.‘കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്’ എന്ന ലക്ഷ്യം അവധിക്കാല അധ്യാപക പരിശീലനത്തില്‍ വെച്ച് കേട്ടപ്പോള്‍ത്തന്നെ തുടങ്ങിയതാണ്,ഇത് പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയും എന്ന ചിന്ത.എസ്.ആര്‍.ജി.യോഗത്തിലും, പി.ടി.എ,മദര്‍ പി.ടി.എ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചചെയ്തു.അങ്ങനെയാണ് സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,അധ്യാപക പരിശീലനത്തിന്റെ ചുവടുപിടിച്ച് രണ്ടുദിവസത്തെ പരിശീലനം അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുവാന്‍ ധാരണയായത്. പ്രവേശനോത്സവദിവസം സ്കൂളിലെത്തിയ രക്ഷിതാക്കളോട്  ഇക്കാര്യം പറഞ്ഞപ്പോള്‍ അവധിദിവസം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വരാനുള്ള പ്രയാസം പലരും സൂചിപ്പിച്ചു.ഒപ്പം ഏതെങ്കിലും പ്രവ്യ് ത്തിദിവസം ഇത്തരം പരിശീലനം സംഘടിപ്പിക്കുകയാണെങ്കില്‍ എത്താമെന്ന് എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്തു..ആദ്യഘട്ടത്തില്‍ ഒരു ദിവസത്തെ പരിശീലനമായിരിക്കും നല്ലതെന്നും ചിലര്‍സൂചിപ്പിച്ചു.. തൊട്ടടുത്ത ദിവസം ചേര്‍ന്ന എസ്.ആര്‍.ജി.യോഗത്തില്‍ പരിശീലനത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചു.ഓരോ ക്ലാസ്സിലെയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം,പഠനരീതി,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍,ഇതിനായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കണം പരിശീലനം എന്ന് ധാരണയായി.ഉച്ചവരെയുള്ള പൊതുസെഷനില്‍ ‘പാരന്റിംഗ്’ സംബന്ധിച്ച അവതരണവും,തുടര്‍ന്ന്  പൊതു ചര്‍ച്ചയും.. ഉച്ചയ്ക്കുശേഷം ക്ലാസ്സുതലത്തിലുള്ള കൂടിയിരിപ്പ്...മുഴുവന്‍ കുട്ടികളെയും പഠനനേട്ടങ്ങളുടെ അവകാശികളാക്കി മാറ്റുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഇവിടെവെച്ച് രൂപം കൊള്ളണം..അതിന് നേത്യ് ത്വം നല്‍കാന്‍ കഴിയുന്ന ആര്‍.പി.മാര്‍ ഓരോ ക്ലാസ്സിലും ഉണ്ടാവും എന്ന് ഉറപ്പുവരുത്തണം..കുട്ടികളുടെ പഠനമണിക്കൂറുകള്‍ നഷ്ടപ്പെടുത്താത്ത രീതിയിലായിരിക്കണം സംഘാടനം എന്നും തീരുമാനിച്ചു.പങ്കെടുക്കുന്ന മുഴുവന്‍ രക്ഷിതാക്കള്‍ക്കും ചായയും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്താമെന്ന് പി.ടി.എ യും സമ്മതിച്ചതോടെ ജൂണ്‍ 10ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30വരെ ഏകദിന രക്ഷാകര്‍ത്യ് പരിശീലനം നടക്കുമെന്ന അറിയിപ്പ്  രക്ഷിതാക്കള്‍ക്ക് നല്‍കി.ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാറുമായി ചര്‍ച്ചചെയ്ത് ആര്‍.പി.മാരെ കണ്ടെത്തി.രാവിലെ മുതല്‍ ഉച്ചവരെയുള്ള പൊതുസെഷനില്‍ പാരന്റിംഗ്ക്ലാസ്സ് കൈകാര്യം ചെയ്യാന്‍ മഹേഷിനെതന്നെ ചുമതലപ്പെടുത്തി.വിവിധ ക്ലാസ്സുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യ് ത്വം നല്‍കാന്‍ സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ ആര്‍.പി.മാരായി മികവുതെളിയിച്ച ഉണ്ണിരാജന്‍.പി.വി(ഒന്നാം തരം),ഷൈജു ബിരിക്കുളം(രണ്ടാം തരം),കെ.കെ.രാഘവന്‍(മൂന്നാം തരം),ഇ.മധുസൂദനന്‍(നാലാം തരം)എന്നിവരെയും ഏര്‍പ്പാടാക്കി....ക്ലാസ്സ് ടീച്ചര്‍മാര്‍ ഓരോ  ദിവസവും കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യം...ഒടുവില്‍ ആദിവസം വന്നെത്തി...ജൂണ്‍ 10 വെള്ളിയാഴ്ച..രാവിലെ 9.30നു തന്നെ എത്തിയ പി.ടി.എ മദര്‍പി.ടി.എ കമ്മറ്റിയംഗങ്ങളെ റജിസ്ട്രേഷന്റെ ചുമതലയേല്‍പ്പിച്ചു...സ്കൂള്‍ ഹാളിലായിരുന്നു ആദ്യ സെഷന്‍...ഇവിടെ ക്ലാസ്സുകളൊന്നും നടക്കുന്നില്ല.. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന പ്രശ്നവുമില്ല...അധ്യാപികമാര്‍ 10 മിനുട്ട് മാത്രം നീണ്ടുനിന്ന ഉദ്ഘാടന പരിപാടിക്കുശേഷം സാധാരണപോലെ അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.പ്രധാനാധ്യാപകന്‍ കെ.നാരായണന്റെ അധ്യക്ഷതയില്‍ ബി.പി.ഒ മഹേഷ്കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.വി.ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. മദര്‍പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ ആശംസകള്‍ അര്‍പ്പിച്ചു..തുടര്‍ന്ന് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ മഹേഷ് കൈകാര്യം ചെയ്ത പാരന്റിംഗ് ക്ലാസ്സ് രക്ഷിതാക്കള്‍ക്ക് പുതിയ അനുഭവമായി.‘ഞാന്‍ നല്ലൊരു രക്ഷിതാവാണോ?’ എന്ന് ഓരോ രക്ഷിതാവിനും  സ്വയം വിലയിരുത്താനുള്ള ഒട്ടേറെ അവസരങ്ങള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു..പൊതുവിദ്യാലയങ്ങളുടെ മികവുകളെ എടുത്തുകാണിക്കുക വഴി പൊതുവിദ്യാലയങ്ങളില്‍നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്ന ആത്മവിശ്വാസം രക്ഷിതാക്കള്‍ക്കുണ്ടായി.അവതരണത്തിനു ശേഷം ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തങ്ങളുടെ സംശയങ്ങള്‍ ഉന്നയിക്കാന്‍ പല രക്ഷിതാക്കളും മുന്നോട്ടുവന്നു. തെളിവുകള്‍ നിരത്തിക്കൊണ്ട് രക്ഷിതാക്കളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍മഹേഷ്  പ്രത്യേകം ശ്രദ്ധിച്ചു.....ഉച്ചഭക്ഷണത്തിനു ശേഷം ഐ.സി.ടി.സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട്, ക്ലാസ്സ്തല കൂടിയിരിപ്പില്‍ വെച്ച് പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങളെക്കുറിച്ചും,രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികള്‍ക്കും,അധ്യാപികയ്ക്കും ലഭിക്കേണ്ടുന്ന സപ്പോര്‍ട്ടിംഗിനെക്കുറിച്ചും ആര്‍.പി.മര്‍ വിശദീകരിച്ചു...     തികച്ചും ഫലപ്രദമായ പരിശീലനമായിരുന്നു ലഭിച്ചതെന്ന് സമാപനസെഷനില്‍ സംസാരിച്ച രക്ഷിതാക്കള്‍സൂചിപ്പിച്ചു. ഓരോ ക്ലാസ്സിലെയും പ്രവര്‍ത്തനങ്ങളില്‍ ടീച്ചറെ സഹായിക്കാനായി 5 പേര്‍വീതമുള്ള  ‘ക്ലാസ്സ് സപ്പോര്‍ട്ടിംഗ് ടീം’   (C S T) രൂപീകരിച്ചു.ജൂലൈ ആദ്യവാരത്തിലെ ക്ലാസ്സ് പി.ടി.എ യോഗത്തിനുശേഷം ഒരു ദിവസംകൂടി  തുടര്‍ പരിശീലനം നടത്താനും ധാരണയായി.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍   ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ രക്ഷിതാക്കളുടെയും പിന്തുണയഭ്യര്‍ഥിച്ചുകൊണ്ട് സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തതോടെ ഏകദിനപരിശീലനത്തിന് സമാപനമായി.സ്കൂളില്‍ ആകെയുള്ള 89 കുട്ടികളില്‍ 76 പേരുടെ രക്ഷിതാക്കളും പരിശീലനത്തില്‍ എത്തുകയും പൂര്‍ണ്ണ സമയവും പങ്കെടുക്കുകയും ചെയ്തതുകൊണ്ടു തന്നെയാണ് ഈ ദിവസം ഏറെ സന്തോഷകരമെന്ന്  തുടക്കത്തില്‍ സൂചിപ്പിച്ചത്.. രക്ഷിതാക്കളുടെ ഈ ആവേശം...ആത്മവിശ്വാസം..കൂട്ടായ്മ നിലനിര്‍ത്താനായാല്‍,ഒരു സംശയവും വേണ്ട..എല്ലാം ശരിയാകും.










Wednesday 8 June 2016

ഒരുക്കത്തിലൂടെ തുടക്കം...പിന്നെ പ്രവേശനോത്സവം...ഒന്നാംക്ലാസ്സില്‍ 25 കുഞ്ഞുങ്ങള്‍

       പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള
പരിപാടികള്‍ ആസൂത്രണം ചെയ്തത് മെയ് 2നു വിജയദിനത്തില്‍ സ്കൂളില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍..ഏപ്രില്‍ 2നു വാര്‍ഷികാഘോഷവേദിയില്‍ വെച്ചുതന്നെ മെയ്2നു മുഴുവന്‍ കുട്ടികളുംസ്കൂളിലെത്തണമെന്ന തീരുമാനം എടുത്തിരുന്നതിനാല്‍ 90% കുട്ടികളും രാവിലെ 10 മണിക്ക് തന്നെ സ്കൂള്‍ ഹാളില്‍ ഒത്തുചേര്‍ന്നു.....എല്ലാവരും വിജയിച്ച വിവരം പ്രധാനാധ്യാപകന്‍ പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ വിജയത്തിളക്കം!..ജൂണ്‍ 1നു സ്കൂള്‍ തുറക്കുന്നതിനുമുമ്പ് മെയ്23,24,25 തീയ്യതികളില്‍ 3 ദിവസത്തെ ക്യാമ്പ്-‘ഒരുക്കം 2016-17’-സംഘടിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ പിരിഞ്ഞുപോയത്...തൊട്ടടുത്തദിവസം ചേര്‍ന്ന പി.ടി.എ,മദര്‍ പി.ടി.എ യോഗം പരിപാടിയുടെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്തു.നാടന്‍പാട്ട്,പാവനിര്‍മ്മാണം,ശാസ്ത്രപരീക്ഷണങ്ങള്‍,സര്‍ഗാത്മക രചന,കടലാസ് തൊപ്പി നിര്‍മ്മാണം,മധുരക്കണക്ക്,സ്വീറ്റ് ഇംഗ്ലീഷ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ദ്ധരായ റിസോഴ്സ്പേഴ്സണ്‍സ്  നേത്യ് ത്വം നല്‍കിയ പരിപാടികളെല്ലാം തന്നെ കുട്ടികള്‍ക്ക് പുതിയ അനുഭവമായി..സമാപനദിവസം നടന്ന ഇംഗ്ലീഷ് ക്ലാസ്സ് കാണാനും അഭിപ്രായങ്ങള്‍ പറയാനും രക്ഷിതാക്കള്‍ക്കും അവസരം ഉണ്ടായിരുന്നു.നാടന്‍ പാട്ട് കലാകാരനും കയ്യൂര്‍-ചീമേനി പഞ്ചായത്ത് മെമ്പറുമായ സുഭാഷ് അറുകരയായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടകന്‍.പാവനിര്‍മ്മാണത്തിന് പ്രമോദ് അടുത്തിലയും.ശാസ്ത്രപരീക്ഷണങ്ങള്‍ക്ക് ദിനേശ്കുമാര്‍ തെക്കുമ്പാടും,മധുരക്കണക്കിന് ക്യ് ഷ്ണദാസ് പലേരിയും,സര്‍ഗാത്മകരചനയ്ക്ക് വേണുഗോപാലന്‍ മാഷും,തൊപ്പിനിര്‍മ്മാണത്തിന് മധുമാഷും,ഇംഗ്ലീഷ് ക്ലാസ്സിന് രവീന്ദ്രന്‍ മാഷും,കൂട്ടപ്പാട്ടിന് ഷൈജു ബിരിക്കുളവും നേത്യ് ത്വം നല്‍കി.മൂന്നു ദിവസത്തെ പരിപാടിയില്‍ മുഴുവന്‍ കുട്ടികളും പങ്കാളികളായി....പ്രവേശനോത്സവ പരിപാടികള്‍ക്ക് രൂപം നല്‍കിയാണ് ഒരുക്കം സമാപിച്ചത്...ഇവിടെവെച്ച്,നിര്‍മ്മിക്കാന്‍ പഠിച്ച കടലാസ് തൊപ്പിയും തലയിലണിഞ്ഞാണ് കുട്ടികള്‍ പ്രവേശനോത്സവ ഘോഷയാത്രയില്‍ അണിനിരന്നത്...കുട്ടികള്‍ക്കൊപ്പം ഭൂരിഭാഗം രക്ഷിതാക്കളും ഘോഷയാത്രയില്‍ അണിനിരന്നു...ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിയ 25 കുരുന്നുകളെ സ്ലേറ്റും,പെന്‍സിലും,പുസ്തകവും ക്രയോണ്‍സും,കുടയും,ബാഗും എല്ലാം സൌജന്യമായി നല്‍കിക്കൊണ്ട് സ്വീകരിച്ചു.മണ്‍ചെരാതില്‍ അക്ഷരദീപം തെളിയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് 89 കുട്ടികള്‍ 89 മണ്‍ചെരാതുകളില്‍ ദീപം തെളിയിച്ച് പ്രവേശനോത്സവത്തെ പ്രകാശപൂരിതമാക്കി..നാലാം ക്ലാസ്സിലെ ആര്‍ദ്രയുടെ വക പിറന്നാള്‍ മധുരമായി എല്ലാവര്‍ക്കും മില്‍മ പേഡ നല്‍കി..ഉല്‍ഘാടനച്ചടങ്ങിനു ശേഷം ടീച്ചറും, കുട്ടികളും രക്ഷിതാക്കളും പുതിയ ക്ലാസ്സുകളില്‍ ഒന്നിച്ചിരുന്ന് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ ചിട്ടപ്പെടുത്തി..ആദ്യത്തെ ക്ലാസ്സ് പി.ടി.എ യോഗമായി ഈ കൂടിയിരിപ്പ് മാറി.ഉച്ചയ്ക്ക് പാല്‍പ്പായസമടക്കമുള്ള സദ്യ....തുടര്‍ന്ന് രക്ഷാകര്‍ത്യ് സംഗമം ഹാളില്‍ നടക്കുമ്പോള്‍ കുട്ടികള്‍ ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന്  വീഡിയോ കണ്ട് രസിച്ചു..വൈകുന്നേരം 3.30ബ് വരെ പരിപാടികള്‍ നീണ്ടുനിന്നു.ഓരോ ക്ലാസ്സില്‍നിന്നും രക്ഷിതാക്കളുടെ 5 വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ക്ലാസ്സ് സപ്പോര്‍ട്ടിംഗ് ടീം രൂപീകരിക്കാനും, അടുത്തയാഴ്ചതന്നെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,ക്ലാസ്സ് തിരിച്ച് പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിനപരിശീലനം സംഘടിപ്പിക്കാനും തീരുമാനിച്ചുകോണ്ടായിരുന്നു രക്ഷാകര്‍ത്യ് സംഗം അവസാനിച്ചത്...കുട്ടിക്കൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്....ടീച്ചര്‍ക്ക് സപ്പോര്‍ട്ടുമായി ഒപ്പം കൂടുന്ന രക്ഷിതാവ്.....ടീം വര്‍ക്കിലൂടെ
പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ...